KOYILANDY DIARY.COM

The Perfect News Portal

കെ എസ് കെ ടി യു കാപ്പാട് മേഖല സമ്മേളനം

.
ചേമഞ്ചേരി: കർഷകതൊഴിലാളി പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്നത് അവസാനിപ്പിച്ച് പെൻഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാറിന്റെ നിലപാടിൽ പ്രതിഷേധിക്കുക. കർഷക തൊഴിലാളി യൂണിയൻ കാപ്പാട് മേഖലാ സമ്മേളനം തിരുവങ്ങൂർ ഹൈസ്കൂളിൽ (ചാത്തനാകുനി പെണ്ണുട്ടി നഗറിൽ) യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ആർ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി. രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ പ്രസിഡണ്ട് പിടി നാരായണി അധ്യക്ഷത വഹിച്ചു.
.
.
ജില്ലാ കമ്മിറ്റി അംഗം കെ.പി ചന്ദ്രിക, ഏരിയാ കമ്മറ്റി അംഗങ്ങളായ പി കെ ഭാസ്കരൻ, പി ശൈലജ, എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറിയായി പി.രാമകൃഷ്ണൻ ജോ. സെക്രട്ടറിമാരായി ജോഷ്നി കെ, എൻ. കെശിവാനന്ദൻ. പ്രസിഡണ്ട് പി കെ ഭാസ്കരൻ. വൈസ് പ്രസിഡണ്ട്മാരായി പിടി നാരായണി, ജയൻ പി വി എന്നിവരെ തിരഞ്ഞെടുത്തു.
Share news
error: Content is protected !!