KOYILANDY DIARY.COM

The Perfect News Portal

ഉറക്കക്കുറവ്, ഓർമ്മക്കുറവ് ഉള്ളവരാണോ നിങ്ങൾ? എന്നാൽ ശ്രദ്ധിച്ചോളു…

.

ഇന്ന് മിക്കവരും കൂടുതൽ സമയവും ചിലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ് എന്നിവ തലച്ചോറിൽ ഉണ്ടാകുന്ന ഫലങ്ങൾ എത്ര ഭയാനകവും ആശങ്കാജനകവുമാണെന്ന് നിങ്ങൾക്ക് അറിയാമോ?. എന്നാൽ അതിനുള്ള മുന്നറിയിപ്പുമായിട്ട് എത്തിരിക്കുകയാണ് ന്യൂറോ സയന്റിസ്റ്റുകൾ. ഷോർട്ട് വീഡിയോ കൂടുതലായി കാണുന്ന സമയത്ത് അത് നമ്മുടെ ശ്രദ്ധ, ഉറക്കം, ഓർമ്മ ശക്തി, മാനസികാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.

 

നമ്മുടെ മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപാമൈൻ. അതായത് ഭക്ഷണം ആസ്വദിക്കുമ്പോഴോ, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷം തോന്നിപ്പിക്കുന്ന രാസവസ്തുവാണ് ഡോപാമൈൻ. അതുപോലെ മദ്യം, ഗെയിമിംഗ്, റീൽസ് പോലുള്ളവ ഉപയോഗിക്കുമ്പോഴും ഡോപാമൈനിന്റെ അളവ് ഉയരുകയും ഉന്മേഷബോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

 

ഡോപാമൈൻ ഉൽപാദനം കൂടുന്നത് തലച്ചോറിൽ കൂടുതൽ ന്യൂറോ-കണക്ഷനുകൾ രൂപപ്പെടാൻ കാരണമാകുന്നു. ഇത് റീലുകൾ കാണാനുള്ള ആസക്തി കൂട്ടുന്നു. രാത്രിയിലെ വീഡിയോ സ്ക്രോളിംഗ് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഓർമ്മശക്തിയെയും തടസ്സപ്പെടുത്തുന്നു. അതുകൊണ്ടാണ് റീലുകൾ അമിതമായി കാണുന്ന ആളുകൾക്ക് പലപ്പോഴും ശ്രദ്ധക്കുറവും ഓർമ്മക്കുറവും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സ്‌ക്രീൻ സമയം ഒരു ദിവസം 2-3 മണിക്കൂറിൽ കൂടാതെ ശ്രദ്ധിക്കുക.

 

Share news
error: Content is protected !!