KOYILANDY DIARY.COM

The Perfect News Portal

വള്ളത്തോൾ ഗ്രന്ഥാലയം വായനപക്ഷാചരണത്തിൻ്റെ സമാപനവും വിജയികൾക്കുള്ള അനുമോദനവും നടത്തി

.
കൊയിലാണ്ടി: വള്ളത്തോൾ ഗ്രന്ഥാലയം വായനപക്ഷാചരണത്തിൻ്റെ സമാപനവും ഐ.വി. ദാസ് അനുസ്മരണവും വിജയികൾക്കുള്ള അനുമോദനവും നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം. ദാമോദരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക പ്രവർത്തകൻ എടത്തിൽ രവി ഐ.വി. ദാസ് അനുസ്മരണം നടത്തി. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷത വഹിച്ചു. സി. കെ. ബാലകൃഷ്ണൻ, ഡെലീഷ് ബി, വി.പി. സദാനന്ദൻ, സഫീറ വി.കെ, വിജിത എൻ, ഇ.എം. നാരായണൻ എന്നിവർ സംസാരിച്ചു. ടി. പി. അബു സ്വാഗതവും എം. സുരേഷ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!