KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിന് സ്മൃതി മുദ്ര ഓഡിറ്റോറിയം സമര്‍പ്പിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനായിരുന്ന പരേതനായ എം.ആർ വത്സരാജൻ മാസ്റ്ററുടെ നാമധേയത്തിൽ സ്മൃതി മുദ്ര എന്ന പേരിൽ ഉള്ള ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടു കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത്കുമാർ ഉപഹാരം നൽകി.

ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മംഗൾദാസ് ത്രിവേണി, ബ്ലോക്ക് മെമ്പർമാരായ പി.വി ഷാനി, ഗോപിനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ശശികുമാർ, അജിത, കെ.കെ മിഥുൻ, പി. സത്യൻ, സി.പി ആലി, വി.പി പ്രമോദ്, പി.ബാലകൃഷ്ണൻ, മാധവൻ ബോധി,കെ.കെ ശങ്കരൻ മാസ്റ്റർ, സുരേഷ് ഉണ്ണി എന്നിവർ സംസാരിച്ചു. ബാബു കല്ലേക്കാട്ട് അനുസ്മരണ പ്രഭാഷണവും ഹെഡ്മിസ്ട്രസ് കെ.സി. ബീന റിപ്പോർട്ടും അവതരിപ്പിച്ചു. പ്രിൻസിപ്പൾ പി.ജി ചിത്രേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. സുജിത് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!