KOYILANDY DIARY.COM

The Perfect News Portal

കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ 3 പേർ മലയാളികൾ

.

കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരുക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാന്റെ ആക്രമണത്തിൽ ആകെ 12 ഇന്ത്യക്കാർക്കാണ് പരുക്കേറ്റത്. അതേസമയം കുവൈത്തിനു നേരെ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്.

 

രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Advertisements
Share news
error: Content is protected !!