KOYILANDY DIARY.COM

The Perfect News Portal

സൗദി അറേബ്യയിൽ എണ്ണപ്പാടത്തിനും വിമാനത്താളവളത്തിനും നേരെ ഹൂതി ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

.

സൗദി അറേബ്യയിൽ ​ഹുതി ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേയും ദമാമിലുള്ള കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണം ഉണ്ടായായത്. ആക്രമണത്തിൽ ഇന്ത്യക്കാർക്കുൾപ്പെടെ പരുക്കേറ്റതായും റിപ്പോർട്ട് ചെയ്തു.

 

ഷൈബയിലെ എണ്ണപ്പാടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിലാണ് ഒരു ഇന്ത്യക്കാരനും ഉൾപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട രണ്ടു പേർ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ്. കും​ഗ് ഫ​ഹദ് അന്താരാഷ്ടര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

 

ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടു കൊണ്ട് ഡ്രോൺ ആക്രമണം നടന്നതായി സൗദി ഊർജ മന്ത്രീലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോൺ വീണ് ഒരു കാറിന് തീ പിടിക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നിരവധി ആക്രമണങ്ങളാണ് ഇതിനോടകം തന്നെ സൗദിയിൽ ഉണ്ടായിരിക്കുന്നത്. വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ചാണ് ​ഹൂതി ആക്രണങ്ങളിൽ ഏറെയും നടക്കുന്നത്. നിരവധി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരേയും ആക്രമണം ഉണ്ടായിരുന്നു.

 

Share news