വായനാക്കളരി സംഘടിപ്പിച്ചു
.
കൊയിലാണ്ടി: വിയ്യൂർ വി.പി. രാജൻ കലാസംസ്കാരിക കേന്ദ്രം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി വായനക്കളരി സംഘടിപ്പിച്ചു. വായനാ മത്സരം, കഥാ രചന, കവിതാ രചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നീ പരിപാടികളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഉമേന്ദ്രൻ പി.ടി നിർവഹിച്ചു. സമാപനദിവസം സംസ്കാരിക സദസ് സംഘടിപ്പിച്ചു. പ്രശസ്ത കവി മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
.

.
ഗോപകുമാർ. സി, പ്രമോദ് കുമാർ. സുവർണടീച്ചർ, ഗീത ടീച്ചർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അഡ്വ. അമൽ കൃഷ്‌ണ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. സമാപന പരിപാടിയിൽ ശ്രീജിത്ത് PT അധ്യക്ഷത വഹിച്ചു. ഭാസ്‌കരൻ നടേരി, ദിനേശൻ തച്ചോത്ത്, ഒ.കെ ബാലൻ, പി.ടി. ചന്ദ്രിക എന്നിവർ സംസാരിച്ചു. ചെയർമാൻ എ വി അനിൽകുമാർ സ്വാഗതവും ബാലചന്ദ്രൻ നാമംഗലത്ത് നന്ദിയും പറഞ്ഞു.



