ഇന്ധന വില വർദ്ധനവിൽ കോൺഗ്രസ് ഇരിങ്ങൽ മണ്ഡലം കമ്മിറ്റി പ്രധിഷേധിച്ചു
.
പയ്യോളി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഇരിങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുചക്ര വാഹനം തള്ളിക്കൊണ്ട് പ്രതിഷേധിച്ചു. സമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എൻ അനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു.
.

.
പടന്നയിൽ പ്രഭാകരൻ, കെ ടി രാജീവൻ, തൊടുവയൽ സദാനന്ദൻ, കാരങ്ങോത്ത് രാമചന്ദ്രൻ, അൻവർ കായിരകണ്ടി, മുജേഷ് ശാസ്ത്രി, കെ വി സതീശൻ, നിധിൻ പൂഴിയിൽ, മനോജ് എൻ എം, സൂരജ് ഇ കെ, സജിത് കെ സി, മനോജ് മൂന്നു പൂക്കൾ, നടുക്കുടി പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു. സമരത്തിന് സിന്ദു സദീന്ദ്രൻ, കൊളാവി ഇന്ദിര, വിലാസിനി നാരങ്ങോളി, ദിലീപ് മൂലയിൽ, പ്രജീഷ് മേപ്രംകുറ്റി, എൻ ടി ശ്രീജിത്ത്, കെ ഈ രാധാകൃഷ്ണൻ, രഞ്ജിത്ത് ലാൽ, സത്യൻ എം ടി എന്നിവർ നേതൃത്വം നൽകി.



