അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം സമാപിച്ചു
.
കൊയിലാണ്ടി: പ്രൊഫഷണൽ നാടകപ്രവർത്തകരുടെ സംഘടനയായ അരങ്ങും അണിയറയുടെ സംസ്ഥാന സമ്മേളനം സമാപിച്ചു. പൂക്കാട് കലാലയം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡണ്ട് ബിജു രാജഗിരി അധ്യക്ഷത വഹിച്ചു. നാടക രംഗത്തെ മികച്ച സംഭാവനയ്ക്ക് 2026 ലെ അരങ്ങും അണിയറയും പുരസ്കാരം സരസ ബാലുശ്ശേരി, ഗോപൻ പെരുമ്പാവൂർ എന്നിവർക്ക് സമർപ്പിച്ചു.

സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രവർത്തകരെ പുരസ്കാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ. സരീഷ്, സംസ്ഥാന സെക്രട്ടറി സുധീർ ബാബു, മനോജ് നാരായണൻ, ഉഷ ചന്ദ്രബാബു, കലാമണ്ഡലം സന്ധ്യാ രാമചന്ദ്രൻ, എൻ.വി. ബിജു, രമേശൻ രംഗഭാഷ, കാശി പൂക്കാട്, മനോജ് ഉള്ളിയേരി, സജി മൂരാട്, കെ.എൽ.എസ്. മുരളി, രവീന്ദ്രൻ കോറോത്ത്, രജനി മുരളി എന്നിവർ സംസാരിച്ചു. തുടർന്ന് ശിവജി ഗുരുവായൂരിന്റെ മത്തായിയുടെ മരണം നാടകം അരങ്ങേറി. ശിവജി ഗുരുവായൂർ രക്ഷാധികാരിയായും ബിജു രാജഗിരി പ്രസിഡണ്ട്, സുധീർ ബാബു സെക്രട്ടറി, വിജയൻ ചാത്തന്നൂർ ട്രഷറർ തുടങ്ങി 19 അംഗ കമ്മിറ്റിയെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.



