KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

.

കോഴിക്കോട്: കോഴിക്കോട് കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറ്റ്യാടി സ്വദേശി അഖിലാണ് മരിച്ചത്. പെൺസുഹൃത്തിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അത്തോളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അഖിൽ. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഖിൽ പ്രതിയായ കേസിൽ വിചാരണ നടന്നുവരികയാണ്. അതിനിടയിലാണ് യുവാവ് ജീവനൊടുക്കിയത്.

Share news
error: Content is protected !!