KOYILANDY DIARY.COM

The Perfect News Portal

മുഖ്യമന്ത്രിയുടെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക്

.

മുഖ്യമന്ത്രിയുടെ താൽക്കാലിക ഔദ്യോഗിക വസതിയായ കൻഡോൺമെൻ്റ് ഹൗസിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാതെ മുഖ്യമന്ത്രി വി ഡി സതീശൻ. നയപ്രഖ്യാപന ദിവസമായ ഇന്നാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തത്. ഇന്ന് മാധ്യമപ്രവർത്തകരെ കാണുന്നില്ലെന്നാണ് വിശദീകരണം.

 

സ്വകാര്യ വാഹനങ്ങളും പാർട്ടി പ്രവർത്തകരുടെ വാഹനങ്ങളും യഥേഷ്‌ടം കൻടോൺമെൻ്റ് ഹൗസിലേക്ക് കടത്തിവിടുമ്പോഴാണ് മാധ്യമങ്ങളോട് മുഖ്യമന്ത്രി ഇത്തരം സമീപനം സ്വീകരിക്കുന്നത്. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷനിൽ വെച്ചും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. പതിമൂന്നാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നത്.

Advertisements
Share news
error: Content is protected !!