താമരശ്ശേരിയില്‍ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് അറസ്റ്റില്‍
.
കോഴിക്കോട്: താമരശ്ശേരിയില്‍ 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് ഷരീഫ് (27) ആണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് സംഭവമുണ്ടായത്. ബന്ധുക്കളുടെ പരാതിയില്‍ കൊടുവള്ളി പൊലീസാണ് കേസെടുത്തത്. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




