KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയം വിട്ട് കിട്ടാനുള്ള നടപടികൾ ഉടൻ ആരംഭിക്കണം: ബിജെപി.

.
കൊയിലാണ്ടി: കഴിഞ്ഞ 27 വർഷമായി സ്പോർട്സ് കൗൺസിലിൻ്റെ കൈവശമുള്ള കൊയിലാണ്ടി സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുകൊടുക്കണമെന്ന് ബി.ജെ.പി കൊയിലാണ്ടി മുനിസിപ്പൽകമ്മറ്റി ആവശ്യപ്പെട്ടു. വേഗത്തിൽ വിട്ടു കിട്ടാനുള്ള നടപടികൾ പുതിയ സർക്കാർ  ആരംഭിക്കണം. പാട്ട കാലാവധി കഴിഞ്ഞിട്ടും സ്പോട്സ് കൗൺസിൽ സ്റ്റേഡിയം വിട്ടുകൊടുക്കുന്ന കാര്യത്തിൽ വിമുഖത കാണിക്കുന്നതെന്തിനാണെന്ന് ബിജെപി ചോദിച്ചു.
.
.
കായിക മേഖലയോടുള്ള തികഞ്ഞ അവഗണനയായി മാത്രമേ ഇതിനെ കാണാനാകൂ. ആയതിനാൽ പുതിയ സർക്കാരിൻ്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിലുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കൗൺസിലർ കെ.വി. സുരേഷ്, BJP സൗത്ത് ഏരിയ പ്രസിഡണ്ട് രവി വല്ലത്ത്, നടേരി ഏരിയ പ്രസിഡണ്ട് വി.കെ. ഷാജി, കൊല്ലം ഏരിയ പ്രസിഡണ്ട് സംജിത് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!