KOYILANDY DIARY.COM

The Perfect News Portal

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം നന്തി വ്യാപാര ഭവനിൽ വെച്ച് നടന്നു

.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് ദ്വൈ വാർഷിക ജനറൽ ബോഡി യോഗം നന്തി വ്യാപാര ഭവനിൽ വെച്ച് നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. ടി വിനോദൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര അധ്യക്ഷത വഹിച്ചു. സംഘടനയുടെ വാർഷിക റിപ്പോർട്ട് യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലങ്കണ്ടി അവതരിപ്പിച്ചു. വാർഷിക വരവ് ചെലവ് കണക്ക് ട്രഷറർ ദിലീപ് കുമാർ അവതരിപ്പിച്ചു.
ഉന്നത വിജയം നേടിയ കച്ചവടക്കാരുടെ മക്കൾക്ക് മൊമൻ്റൊയും, ക്യാഷ് അവാർഡും വിതരണം ചെയ്തു. ബൈപ്പാസിന്റെ നിർമ്മാണത്തിന് വഗാഡ്  കമ്പനിയുടെ അശാസ്ത്രീയമായ പ്രവർത്തി മൂലം നന്തി ടൗണിൽ കഷ്ടത അനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടിയും N.H ൻ്റെയും, PwD യുടെയും ബന്ധപ്പെട്ടവർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗത്തിൽ പ്രമേയം യൂണിറ്റ് വൈസ് പ്രസിഡണ്ട് കെവികെ സുബൈർ അവതരിപ്പിച്ചു.
2026-2028 വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ ജില്ലാ വൈസ് പ്രസിഡണ്ട് മാണിയോത്ത് മൂസ ഹാജിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി പവിത്രൻ ആതിരയും ജനറൽ സെക്രട്ടറിയായി സനീർ വില്ലംകണ്ടിയേയും, ട്രഷററായി ദിലീപ് കുമാറിനെയും, 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.
പ്രസ്തുത പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് ഫൈസൽ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സൗമിനി മോഹൻദാസ്, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷീബ സദാനന്ദൻ, യൂത്ത് വിംഗ് നിയോജകമണ്ഡലം സെക്രട്ടറി സമീർ, നിയോജക മണ്ഡലം സെക്രട്ടറി ഇസ്മായിൽ ടി പി, യൂണിറ്റ് വനിതാ പ്രസിഡണ്ട് ജിഷ ജില്ലാ കമ്മിറ്റി മെമ്പർ എ വി കെ സുഹറ എന്നിവർ സംസാരിച്ചു.
എം കെ മുഹമ്മദ്, സദാനന്ദൻ, സുരേഷ് ഒറിയ, ഹമീദ് ഗണപതിക്കണ്ടി, പി. അശോകൻ, സി. കെ അച്ചുതൻ, വടക്കേയിൽ രാജൻ, വിശ്വൻ, അബ്ദുള്ള ഒ ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമ്മേളനത്തിന്റെ മുന്നോടിയായി പ്രകടനവും, സമ്മേളനത്തിനുശേഷം ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.
തിരഞ്ഞെടുത്തു.
Share news
error: Content is protected !!