കെപിഎസ്ടിഎ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ‘ഹൃദയാദരം’ പരിപാടി സംഘടിപ്പിച്ചു
.
കെ പി എസ് ടി എ വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും, സംസ്ഥാന നേതാക്കൾക്ക് അനുമോദനവും ഉൾകൊള്ളിച്ച് ‘ഹൃദയാദരം’ പരിപാടി സംഘടിപ്പിച്ചു.
സംസ്ഥാന പ്രസിഡണ്ട് പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സി. സബിന അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. രാധാകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞാത്ത്, റവന്യൂ ജില്ലാ പ്രസിഡണ്ട് ടി.ടി.ബിനു, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, പാർത്ഥസാരഥി, ടി.വി. രാഹുൽ എന്നിവർ സംസാരിച്ചു.



