പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ചു
.
രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം. രണ്ടാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും ഡീസലിന് ലിറ്ററിന് 2 രൂപയും 71 പൈസയുമാണ് വർധിപ്പിച്ചത്. കേരളത്തിൽ പെട്രോൾ വില ഇതോടെ 115 കടന്ന് പോയിരിക്കുയാണ്. കേന്ദ്രത്തിൻ്റെ ഇത്തരം ജന വിരുദ്ധ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില 113.5 രൂപയിലെത്തി. ഡീസൽ വില 102.44 രൂപയായി. കോഴിക്കോട് പെട്രോൾ വില 113.79 രൂപയും ഡീസൽ വില 102.71 രൂപയുമായി. ഇറാനിലെ സംഘർഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.




