KOYILANDY DIARY.COM

The Perfect News Portal

തൂവക്കോട് ഓടയിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

.
കൊയിലാണ്ടി: ഓടയിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. ചേമഞ്ചേരി തൂവക്കോട് കൊല്ലാറ വീട്ടിൽ ഹമീദിൻ്റെ പോത്ത് ആണ് ഇന്ന് രാവിലെ 8.30 ഓട് കൂടി സമീപത്തെ ഓടയിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി. സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ഷിജി ഐയുടെ നേതൃത്വത്തിൽ റോപ്പും കൗ ഹോസും ഉപയോഗിച്ച് പോത്തിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്തു. എഫ് ആർഒമാരായ ജിനീഷ് കുമാർ, ബിനീഷ് കെ, അനൂപ് എൻ പി, ഇന്ദ്രജിത്ത് ഐ, ഹോം ഗാർഡ് സുധീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Share news
error: Content is protected !!