മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മുഖ്യപ്രതി ബിലാലിന് ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ
.
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ പിടിയിലായ ബിലാൽ മുഖ്യസൂത്രധാരൻ. ഇയാൾ നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുള്ളതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെയാണ് ഇയാൾക്ക് ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിലാനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ലഭിച്ച രണ്ട് പരാതികൾ വിശദമായി പരിശോധിച്ച് വരികയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബിലേക്ക് അന്വേഷണം നടത്തുന്നു. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഔറംഗസേബിൻ്റെ അക്കൗണ്ടിലേക്ക് പണം പോയതിലാണ് അന്വേഷണം. സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരനായ ബിലാൽ ഇന്നലെയാണ് പിടിയിലായത്. സെക്സ് റാക്കറ്റിന് നിയന്ത്രിക്കുന്നത് ബിലാൽ എന്നാണ് സൂചന. മരട് പൊലീസാണ് പ്രതിയെ പിടികൂടിയത്.

കേസിൽ പ്രതികളായ സിന്ധു, അലീന, മഞ്ചിമ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. സിന്ധുവിന്റെ വാട്ട്സ് ആപ്പ് ചാറ്റും നേരത്തെ പുറത്തുവന്നിരുന്നു. പെൺകുട്ടികളുടെ ദൃശ്യങ്ങളടക്കം പങ്കുവെച്ച ചാറ്റാണ് പുറത്തായത്. ആവശ്യക്കാർക്കായി പെൺകുട്ടികളെ കാഴ്ചവെക്കുന്നതിന് മുൻപായുള്ള വാട്സ് ആപ്പ് വഴിയുള്ള വിവര കൈമാറ്റമാണിത്. പെൺകുട്ടികളുടെ ചിത്രങ്ങളും വിലയുമാണ് ആവശ്യക്കാർക്ക് നൽകിയത്. ഈ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് പരാതിക്കാരി പൊലീസിന് നൽകിയത്.




