KOYILANDY DIARY.COM

The Perfect News Portal

നീറ്റ് ചോ​ദ്യപേപ്പർ ചോർച്ച: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ

.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്ററി സമിതിക്ക് മുമ്പാകെ എൻടിഎ വീഴ്ച സമ്മതിച്ചതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. അതേസമയം സിബിഐ അന്വേഷണം വ്യാപകമാക്കി. കഴിഞ്ഞ ദിവസം ശിശുരോഗ വിദഗ്ധനായ ഡോക്ടർ മനോജ് ഷിരോളെയെ അറസ്റ്റ് ചെയ്തിരുന്നു.

 

എൻടിഎയിലെ കൂടുതൽ ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തേക്കും. പലയിടങ്ങളിലായി ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ ശൃംഖല വ്യാപിച്ചു കിടക്കുന്നതായാണ് സിബിഐയുടെ വിലയിരുത്തൽ. നിരവധി തവണയാണ് എൻടിഎയുടെ ഭാഗത്ത് നിന്നും ഇത്തരം അനാസ്ഥ സംഭവിക്കുന്നത്. അതിനിടെ കുറ്റമറ്റ രീതിയിൽ പുനപരീക്ഷ നടത്താനുള്ള തീവ്രശ്രമത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും. ഇതിനോടകം തന്നെ വിവിധ അവലോകന യോഗങ്ങൾ പരീക്ഷ നടത്തിപ്പ് വിലയിരുത്തി.

Advertisements
Share news
error: Content is protected !!