പേരാമ്പ്രയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
.
പേരാമ്പ്രയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി, ഉള്ളാട്ടിൽ പറമ്പ് ഹാരിസ് (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6.30 മണിയോട് കൂടി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് കോൺവെന്റിനു സമീപമായിരുന്നു സംഭവം. പേരാമ്പ്രയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മോട്ടോർസൈക്കിൾ കോഴിക്കോട് ഭാഗത്തുനിന്നും തൊട്ടിൽപ്പാലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സുമായി ഇടിക്കുകയായിരുന്നു.


അപകടം നടന്ന ഉടൻതന്നെ നാട്ടുകാർ ചേർന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലാപ്ടോപ് സർവീസ് നടത്തുന്നയാളാണ് ഹാരിസ്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഹസ്സൻ ആണ് ഹാരിസിൻ്റെയും സാബിറയുടെയും മകനാണ്. ഭാര്യ: ജൂമീന, മക്കൾ: അൻസർ, ഇസാൻ.




