KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

.

കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലാണ് യുവാവ് ജോലി ചെയ്യുന്നത്. ഇവിടെ വെച്ച് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകാത്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങി.

 

നിലവിൽ യുവാവ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവാവ് കോഴിക്കോട് എത്തിയ ശേഷമാണ് സ്രവ പരിശോധന നടത്തിയത്. പനിയും തലവേദനയും മാറാത്തതിനെ തുടർന്നായിരുന്നു പരിശോധന. ഇതിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ജില്ലയിൽ രണ്ട് പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 

Share news
error: Content is protected !!