KOYILANDY DIARY.COM

The Perfect News Portal

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു

.

ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ. ഡി. നട തുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഇടവ മാസം ഒന്നാം തീയതിയായ നാളെ (മെയ് 15) രാവിലെ അഞ്ച് മണിക്കാണ് ദർശനത്തിനായി നട തുറക്കുക.

 

ഇടവമാസ പൂജകൾ പൂർത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്ക് ശബരിമല നട അടയ്ക്കും. പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് മെയ് 25 ന് നട തുറക്കും. മെയ് 26നാണ് പ്രതിഷ്ഠാ ദിനം. ഇടവമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ (വെർച്ചൽ ക്യൂ) ഉറപ്പാക്കണം.

Advertisements
Share news
error: Content is protected !!