കൗമാരപ്രായക്കാർക്കുള്ള വേനലവധി സംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ഐസിഡിഎസ് പന്തലായനി അഡിഷണൽ കൗമാരക്കാരായ കുട്ടികൾക്കായുള്ള സൈക്കോസോഷ്യൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ വേനലവധി സംഗമം സംഘടിപ്പിച്ചു. പെരുവട്ടൂർ അക്ഷര വീട്ടിൽ വെച്ച് മൂന്ന് ദിവസമായി നടത്തിയ സംഗമം നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ദിനേശ് പി അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ മോനിഷ എം ആശംസ അറിയിച്ചു. പ്രസീത എം. കെ സ്വാഗതവും സുനിത കെ. എം നന്ദിയും പറഞ്ഞു.



