KOYILANDY DIARY.COM

The Perfect News Portal

പുതിയ സർക്കാർ ചുമതലയേൽക്കാത്തതിൽ പ്രതിസന്ധി, എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം

.

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിൽ അനിശ്ചിതത്വം. പുതിയ സർക്കാർ ചുമതലയേൽക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. സാധാരണ ഗതിയിൽ ഫലം പ്രഖ്യാപിക്കുന്നത് വകുപ്പ് മന്ത്രിയാണ്. നിലവിൽ വകുപ്പ് സെക്രട്ടറിയുമില്ല. എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടത് വെള്ളിയാഴ്ചയാണ്. നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക. ഫലത്തിന് അന്തിമരൂപം നൽകുമെങ്കിലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

 

പരീക്ഷാബോർഡ് ചേർന്നാൽ, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗികനടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരുമെന്നാണ് വിവരം. അതനുസരിച്ചാണ് ബുധനാഴ്ച പരീക്ഷാബോർഡിന്റെ യോഗം നിശ്ചയിച്ചത്. പതിവുപോലെ തുടർനടപടി പൂർത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പരീക്ഷാഭവൻ പൂർത്തീകരിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാൽ, സർക്കാരോ മന്ത്രിയോ ഒന്നുമാവാത്തതിനാൽ ആരു പ്രഖ്യാപിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. 

Advertisements
Share news
error: Content is protected !!