KOYILANDY DIARY.COM

The Perfect News Portal

സിഡിഎസ് ഭാരവാഹികൾക്കുള്ള ത്രിദിന പരിശീലന ക്യാമ്പയിൻ ‘റിഥം 2026’ന് തുടക്കമായി

.
കോഴിക്കോട് ജില്ല കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ സിഡിഎസ് ഭാരവാഹികൾക്കുള്ള ത്രിദിന പരിശീലന ക്യാമ്പയിൻ ‘റിഥം 2026’ കൊയിലാണ്ടി കമ്യൂണിറ്റി ഹാളിൽ തുടക്കം കുറിച്ചു. കൊയിലാണ്ടി നോർത്ത്, കൊയിലാണ്ടി സൗത്ത്, മൂടാടി പഞ്ചായത്ത് എന്നീ മൂന്ന് സിഡിഎസ് ചേർന്നാണ് പരിശീലനം സംഘടിപ്പിച്ചത്. എക്സാത്ത് നേതൃത്വം വഹിക്കുന്ന പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സി ടി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധാകരൻ, കൊയിലാണ്ടി സൗത്ത് സിഡിഎസ് ചെയർപേഴ്സൺ, എക്സാത്ത് ടീം സജീവൻ എന്നിവർ സംസാരിച്ചു. മൂടാടി സിഡിഎസ് ചെയർപേഴ്സൺ ഷീജ നന്ദിയും പറഞ്ഞു. 
Share news
error: Content is protected !!