KOYILANDY DIARY.COM

The Perfect News Portal

ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

.
കൊയിലാണ്ടി: ഇന്ധനവില വർദ്ധനവിനെതിരെ ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ  സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം ഐഎൻടിയുസി കൊയിലാണ്ടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്തു. റഷീദ് പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതിഅംഗം സന്തോഷ് എ, യൂത്ത് വിഭാഗം ജില്ലാ പ്രസിഡണ്ട് സി വി അഖിൽ, പി. രാഘവൻ, പി കെ പുരുഷോത്തമൻ, നിഷാദ് മരുതൂർ, സുമതി കെ എം, കൗൺസിലർമാരായ നിഷ കെ കെ, മൈഥിലി സോമൻ, ടി കെ സജീവൻ, കെ ബാബു, ഒ കെ വിജയൻ, ഹാഷിം പി വി, ടി പ്രേമൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!