മഴക്കാലപൂർവ്വ ശുചീകരണം നടത്തി
.
കൊയിലാണ്ടി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തികളുടെ നഗരസഭാതല ഉദ്ഘാടനം വാർഡ് 4 കണ്ണികുളത്ത് നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ രമ്യ തിരുവലത്ത് അധ്യക്ഷത വഹിച്ചു. 7-ാം വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ ആശംസ അർപ്പിച്ചു. തൊഴിലുറപ്പ് പദ്ധതി എ ഇ ആദിത്യ ബി ആർ സ്വാഗതവും വാർഡിലെ മേറ്റ് രാധ പി പി നന്ദിയും പറഞ്ഞു.




