കൊല്ലം ചിറക്ക് സമീപം വീടിൻ്റെ വിറകു പുരക്ക് തീ പിടിച്ചു
.
കൊയിലാണ്ടി: കൊല്ലം ചിറക്ക് സമീപമുള്ള വീടിനോട് ചേർന്നുള്ള വിറകുപുരയിൽ കൂട്ടിയിട്ട തേങ്ങക്കും വിറകിനും തീ പിടിച്ചു. സ്വപ്നാ നിവാസിൽ രാജീവന്റെ വീടിൻ്റെ വിറക് പുരക്കാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. നാട്ടൂകാർ ചേർന്ന് തീ ഭാഗികമായി അണച്ചിരുന്നു.
.

.
ശേഷമാണ് സേന എത്തി തീപൂർണ്ണമായും അണച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ SFRO സജിൻ എസ്എസ്, FRO മാരായ രതീഷ് കെ എൻ, നിധിപ്രസാദ് ഇ എം, അനൂപ് എൻ പി, ഇന്ദ്രജിത്ത് ഐ, ഹോംഗാർഡുമാരായ രാജേഷ് കെ പി, എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.



