മരളൂരിലെ സമരപന്തൽ ഷാഫി പറമ്പിൽ എം.പി. സന്ദർശിച്ചു.
.
കൊയിലാണ്ടി: നന്തി – ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പനച്ചികുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടക്കുന്ന സമര പന്തൽ വടകര എ പി ഷാഫി പറമ്പിൽ സന്ദർശിച്ചു. നഗരസഭയുടെ പനച്ചികുന്ന് റോഡ് ബന്ധിക്കുന്നിടത്ത് 45 വർഷം മുൻപുള്ള റോഡ് ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് മുറിഞ്ഞു പോയത്.
.

.
മറുഭാഗത്ത് റെയിലും ഈ ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എം.പി സമരക്കാരുമായി സംസാരിച്ചതിനുശേഷം എൻഎച്ച് ഐ എ അധികൃതരുമായി ബന്ധപ്പെട്ട് അവർക്കൊപ്പം വീണ്ടും സ്ഥലം സന്ദർശിക്കുമെന്ന് അറിയിച്ചു. സമരസമിതിയുടെ നിവേദനം ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും കൺവീനറും നഗരസഭ ഉപാധ്യക്ഷയുമായ സി.ടി ബിന്ദുവും എം.പി ക്ക് നൽകി. മൂടാടി പഞ്ചായത്ത് അംഗം മഞ്ജു നാരായണൻ, സമരസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.



