വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ടു 8 പേർ മരിച്ചു
വാൽപ്പാറ: വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 പേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. അതിരപ്പിള്ളിയിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ ആണ് കൊക്കയിലേക്ക് മറിഞ്ഞത് അപകടം ഉണ്ടായത്. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. മലപ്പുറം പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്.വിനോദ യാത്രയ്ക്ക് ഇറങ്ങിയതായിരുന്നു മലയാളി സംഘം.

മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും വാഹനത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വാഹനം പൂർണമായി തകർന്നിട്ടുണ്ട്. 40ൽ അധികം ഹെയർപിന്നുകളുള്ള റൂട്ടാണിത്. ഒരു ചെറിയ അശ്രദ്ധ ഉണ്ടായാൽപോലും വൻ അപകട സാധ്യതയുള്ള സ്ഥലമാണിവിടെ. ഇന്ന് നടന്ന സംഭവം വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യത. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം നമ്പർ ഹെയർപിൻ വളവിലാണ് അപകടമുണ്ടായതെന്നാണ് പറയപ്പെടുന്നത്.

കേരളത്തിൽ നിന്നും പോയ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. ഹെയർ പിൻ വളവിൽ നിന്ന് വാൻ മറിഞ്ഞ് താഴേയ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




