KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഊട്ടുപുര  സമർപ്പിച്ചു

.
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന പ്രതിഷ്ഠാദിന മഹോത്സവ ദിനത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര “കൃഷ്ണകൃപ” നാടിന് സമർപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ അജയ് ബോസ് സമർപ്പണം നിർവ്വഹിച്ചു. ഉദ്ഘാടന പരിപാടിയിൽ മാനേജിങ് ട്രസ്റ്റി ഹരിഹരൻ പൂക്കാട് അധ്യക്ഷത വഹിച്ചു.
.
.
പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം വിപിൻദാസ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗങ്ങളായ കെ. ശ്രീനിവാസൻ, ഹാരിസ് പറമ്പിൽ ഗീത കുറ്റിച്ചണ്ടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തംഗങ്ങളായ സുചിത്ര വിമൽ കുമാർ, ഷാജില പുറത്തെ അയങ്ങോളി, ക്ഷേത്രം സെക്രട്ടറി പത്മനാഭൻ ധനശ്രീ, രാജീവൻ പള്ള്യേടത്ത്, രാമകൃഷ്ണൻ രുഗ്മ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!