യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺകുമാറിന് കെട്ടിവെക്കാനുള്ള തുക നൽകി
.
കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാറിന് കെട്ടിവെയ്ക്കാനുള്ള തുക ഡിസിസി മുൻ അധ്യക്ഷൻ പരേതനായ യു. രാജീവന്റെ കുടുംബം നൽകി. രാജീവൻ്റെ ഭാര്യ എൻ. ഇന്ദിരയിൽ നിന്ന് പ്രവീൺകുമാർ ഏറ്റുവാങ്ങി. മഠത്തിൽ നാണു, രാജേഷ്, കീഴരിയൂർ വി.പി. ഭാസ്കരൻ, പി.കെ. അരവിന്ദൻ, പി.ടി. ഉമേന്ദ്രൻ, നടേരി ഭാസ്കരൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്തുകണ്ടി, എൻ. ദാസൻ, പുളിക്കൂൽ രാജൻ, സുനിൽ കുമാർ വിയ്യൂർ, റഷീദ് പുളയഞ്ചേരി, വി.കെ. ശൈലജ, സരിത തെങ്ങിൽ എന്നിവർ പങ്കെടുത്തു.



