KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബപ്പൻകാട് ഹാജിയാരകത്ത് ബി.എച്ച് ഇബ്രാഹിം കുട്ടി (87) നിര്യാതനായി

കൊയിലാണ്ടി. പൊതുമരാമത്തു വകുപ്പിൽ നിന്നും സീനിയർ സുപ്രണ്ടായി വിരമിച്ച കൊയിലാണ്ടി ബപ്പൻകാട് ഹാജിയാരകത്ത് ബി.എച്ച് ഇബ്രാഹിം കുട്ടി (87) നിര്യാതനായി. മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കൊയിലാണ്ടി ഇർശാദുൽ മുസ്ലിമീൻ സംഘം ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. കൂടാതെ മുസ്ലിം എഡ്യുക്കേഷനൽ സൊസൈറ്റി, മുസ്ലിം സർവ്വീസ് സൊസൈറ്റി എന്നിവയുടെ നേതൃസ്ഥാനം വഹിക്കുകയും കഴിഞ്ഞ ഇരുപതു വർഷമായി എം.എസ്.എസ് കൊയിലാണ്ടി യൂനിറ്റിൻ്റെ സെക്രട്ടറി പ്രസിഡണ്ട് പദവികളില്‍ പ്രവർത്തിച്ചു.

കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന  ജില്ലാ കമ്മിറ്റികളിൽ പ്രവർത്തിക്കവേ കൊയിലാണ്ടി ടൗൺ സലഫി മസ്ജിദ് ,അൽ ഫിത്വ്‌റ പ്രീ സ്കൂൾ, അൽഫജർ മദ്രസ,  ഖുർആൻ ലേണിംഗ് സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ് ലാഹി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. അതിൻ്റെ ചെയർമാനായി ദീർഘകാലം പ്രവര്‍ത്തിച്ചു.

ഭാര്യ: അമേത്ത് നഫീസ. സാഹിത്യകാരൻ യുഎ ഖാദർ, Rtd.Magistrate അമേത്ത് ഇമ്പിച്ചി മമ്മു, മർച്ചൻ്റ അസോസിയേഷൻ പ്രസിഡണ്ട് അമേത്ത് കുഞ്ഞമ്മദ് എന്നിവരുടെ സഹോദരിയാണ്. മക്കൾ: എ.സക്കീറലി (റിട്ട. അസിസ്റ്റൻ്റ് എഞ്ചിനീയർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്), ഷാഹിദ,സജ്ല. മരുമക്കൾ: NE അബ്ദുൽ അസീസ് (എം.എസ്‌.എസ്സ് മെഡിക്കൽ എയിഡ്ന്നെന്നറ്റർ ചെയർമാൻ), മുസ്തഫ കേളോട്ടിൽ (ഖത്തർ), ഹാജറ പി.എം (വടകര). സഹോദരങ്ങൾ: മുഹമ്മദ് ഷരീഫ്, ആയിഷ, ആസ്യ, സുലേഖ.

Advertisements
Share news