മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
.
മൂടാടി സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അഖില, വൈസ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ, പന്തലായനി ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാർ, ശ്രീലത പി.എം, സന്തോഷ് കുന്നുമ്മൽ, ബ്ലോക്ക് മെമ്പർ പി.കെ. മുഹമ്മദാലി, മൂടാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജ്ന പിരിശത്തിൽ, മിനി, പപ്പൻ മൂടാടി, അനസ് അയാടത്തിൽ, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. ജീവാനന്ദൻ മാസ്റ്റർ, കിഴക്കയിൽ രാമകൃഷ്ണൻ, എൻ. ശ്രീധരൻ, ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ, രജീഷ് മാണിക്കോത്ത്, മുഹമ്മദലി മുതുക്കുനി എന്നിവർ പങ്കെടുത്തു. ജില്ല കലക്ടർ സ്വാഗതവും RDO സിറാജ് മുത്തായം നന്ദിയും പറഞ്ഞു.



