സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു
.
സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. രണ്ട് തവണ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മോഹൻദാസ് മലപ്പുറം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ മുഖമായിരുന്നു. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ, മലപ്പുറം ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്. മൃതദേഹം പഠന ആവശ്യങ്ങൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിന് വിട്ടു നൽകും.

ഭാര്യ കെ. ഗീത (റിട്ട. അധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എൻജിനിയർ). മരുമക്കൾ: ഡോ. പി. പി. ജയപ്രകാശൻ (അസി. പ്രൊഫസർ, ടി.എം.ജി. ഗവ. കോളേജ്, തിരൂർ), ശ്രീജിഷ (ഐടി എൻജിനിയർ).




