KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിൽ ആർജെഡി യുദ്ധവിരുദ്ധ റാലി  നടത്തി

 
.
പയ്യോ​​ളി: പയ്യോളി മുൻസിപ്പാലിറ്റി രാഷ്ട്രീയ ജനതാദൾ (ആർജെഡി) കമ്മിറ്റി  അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊടും ഭീകരതയ്ക്കെതിരെ യുദ്ധം  മാനവരാശിക്ക് ആപത്താണെന്ന മുദ്രാവാക്യം ഉയർത്തി യുദ്ധവിരുദ്ധ റാലി നടത്തി.
തുടർന്ന് നടന്ന യോഗം ആർജെഡി ജില്ലാ കമ്മിറ്റി അംഗം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡണ്ട് പി.ടി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു.
പുനത്തിൽ ഗോപാലൻ, വള്ളിൽ മോഹൻദാസ്, കെ.പി ഗിരീഷ്, രാജനാരായണൻ കെടി, ചന്ദ്രൻ കെ.വി സുരേഷ് ബാബു ചെറിയാവി, എം.പി ജിനോഷ്, എ.വി സത്യൻ, സിന്ധു ശ്രീശൻ, ഭാസ്കരൻ എംടികെ, ജയദേവൻ കെ, പി.പി മോഹൻദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഇഫ്‌താർ സൗഹൃദ സംഗമത്തിൽ എം.വി കൃഷ്ണൻ, എം.ടി നാണു മാസ്റ്റർ, ഇബ്രാഹിം പി.വി, ചന്ദ്രൻ കണ്ടോത്ത്, പ്രജീഷ് പി, എം പ്രഭാകരൻ, ആർ ബാബു, റഹ്മത്തുള്ള, കോമത്ത് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Share news