KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാ ദിന ചർച്ച നടത്തി

.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാ ദിന ചർച്ച നടത്തി. ഗ്രന്ഥശാല പ്രവർത്തക കെ. കെ. റീന ഉദ്ഘാടനം ചെയ്തു. പ്രതിബന്ധങ്ങളെ നേരിട്ട് അതിജീവനത്തിനായി സജ്ജരാവേണ്ടവരാണ് സ്ത്രീകളെന്ന് കെ. കെ. റീന പറഞ്ഞു. മലിനീകരിക്കപ്പെടുന്ന മണ്ണും അപമാനിക്കപ്പെടുന്ന പെണ്ണും നിലനിൽക്കുന്നിടത്തോളം ഭൂമിയുടെ താളം തെറ്റും. വർത്തമാനകാലത്ത് സ്ത്രീസഹനത്തിന്റെ മൂർത്തി ഭാവമാവണ്ടതില്ല. മറിച്ച് പ്രതിബന്ധങ്ങളെ നേരിട്ട് സ്വയം സജ്ജരാവാൻ ആത്മശക്തി നേടണം.
അഞ്ച് പതിറ്റാണ്ട് മുമ്പ് ആരംഭിക്കപ്പെട്ട വനിതാദിനത്തിൻ്റ ഈ വർഷത്തെ ഓർമ്മപ്പെടുത്തൽ തന്നെ മുന്നോട്ടുവെക്കുന്ന ആശയം നേടാനായി നൽകുക എന്നുള്ളതാണ്. പൊരുതി നേടുന്ന അറിവ്, ധനസമ്പാദനം, സഹകരണം എന്നിവ അതിജീവനത്തിൻ്റെ അടിത്തറയാവണം. കരഞ്ഞ് കാലം കഴിക്കേണ്ടവരല്ല മറിച്ച് കരുത്ത് തെളിയിക്കേണ്ടവരാണ് സ്ത്രീകളെന്നും അവർ കൂട്ടിച്ചേർത്തു.
വനിതാ വേദി സെക്രട്ടറി കെ. അനീഷ അധ്യക്ഷത വഹിച്ചു. വി. കെ. ദീപ, ഷബ്ന രാജൻ, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പ്രസിഡണ്ട് എൻ. എം. നാരായണൻ, ടി.എം. ഷീജ എന്നിവർ സംസാരിച്ചു.
Share news