അമേരിക്കൻ ഭീകരതയ്ക്കെതിരെ അണിനിരക്കുക; കെ എസ് എസ് പി യു വനിതാവേദി
.
കൊയിലാണ്ടി. കോടിക്കണക്കിന് ഇന്ത്യക്കാരും ലക്ഷക്കണക്കിന് മലയാളികളും ഉപജീവനത്തിനായി ജോലി ചെയ്യുന്ന ഗൾഫ് മേഖലയാകെ യുദ്ധ ഭീതിയിൽ കഴിയുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭീകരതക്കെതിരെ അണിചേരണമെന്ന് കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.

അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ പന്തലായനി ബ്ലോക്ക് വനിതാ സംഗമം പന്തലായനി ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലത പി എം ഉദ്ഘാടനം ചെയ്തു. സി. രാധ അധ്യക്ഷത വഹിച്ചു. അഡ്വ. ലക്ഷ്മിഭായി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം ടി വി ഗിരിജ ചേനോത്ത്, ഭാസ്കരൻ ടി, സുരേന്ദ്രൻ മാസ്റ്റർ, പ്രേമി സി കെ, എം ലീല ടീച്ചർ, പി കെ ബാലകൃഷ്ണൻ കിടാവ്, രജീന സത്യപാൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു.



