മെഡിക്കൽ ക്യാമ്പ് നടത്തി
.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെയും കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെയും സഹകരണത്തോടെ കൊയിലാണ്ടി നഗരസഭ കോമത്ത്കര പകൽ വീട്ടിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് വാർഡ് കൗൺസിലർ കെ കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. പേശി അസ്ഥി രോഗ ചികിത്സാ വിദഗ്ധൻ മെഡിക്കൽ ഓഫീസർ ഡോക്ടർ നിഖിൽ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ അർഷിദ, താലൂക്ക് ഹോസ്പിറ്റൽ RMO ഡോക്ടർ അനു എസ് ദാസ് എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.

ക്യാമ്പിനോടനുബന്ധിച്ച് സൗജന്യ വിറ്റാമിൻ ഡി പരിശോധനയും ഉണ്ടായിരുന്നു. ക്യാമ്പ് നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യ പണ്ടാരക്കണ്ടി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 75 പേർ പങ്കെടുത്തു.



