KOYILANDY DIARY.COM

The Perfect News Portal

1000 കൈയെഴുത്ത്‌ പുസ്തകങ്ങളുമായി ലയോള സ്കൂൾ

.

കോഴിക്കോട്: ആയിരം വിദ്യാർത്ഥികൾ, ആയിരം കൈയെഴുത്ത്‌ പുസ്തകങ്ങൾ, അപൂർവ നേട്ടവുമായി ലയോള സ്കൂൾ. കഥയും കവിതയും അനുഭവക്കുറിപ്പും യാത്രാവിവരണവും പുസ്തക പരിചയവും ഒറിഗാമിയും കളിയെഴുത്തുമെല്ലാമടങ്ങുന്നതാണ്‌ പുസ്തകങ്ങൾ. അവരവർ തന്നെ തയ്യാറാക്കിയ കവർ ഡിസൈൻ സഹിതം ബുധനാഴ്ച പ്രകാശിപ്പിച്ചു. ആറാം ക്ലാസ്‌ വിദ്യാർത്ഥി ഡാനിയൽ മാത്യു ജോസിന്റെ 35 കവിതകളുടെ സമാഹാരവും ടീച്ചേഴ്സ്‌ മാഗസിനും ചടങ്ങിൽ പ്രകാശിപ്പിച്ചു.

 

പ്രതിമാസ സ്കൂൾ വിശേഷവുമായി ഡിജിറ്റൽ മാഗസിൻ ലാവോക്സിന്റെ സംയോജിത പതിപ്പും പ്രകാശിപ്പിച്ചു. എഴുത്തുകാരി കെ പി സുധീര, പ്രിൻസിപ്പൽ ഫാ. റോയ് അലക്സ്, മാനേജർ ഫാ. പയസ് വച്ചാപറമ്പിൽ, പിടിഎ പ്രസിഡണ്ട് ആഷിഖ്‌ കൃഷ്ണൻ, വൈസ് പ്രിൻസിപ്പൽമാരായ നിഷ സുജേഷ്, ജിഷ സുകുമാരൻ, സ്കൂൾ റേഡിയോ ആർജെകളായ പി ജീവിത, ഇഹാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Advertisements
Share news