പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2026-27 ബജറ്റ് അവതരിപ്പിച്ചു
.
കൊയിലാണ്ടി: ഭവന നിർമ്മാണം, കൃഷി, ക്ഷീര വികസനം, മത്സ്യ മേഖല എന്നിവയ്ക്ക് ഊന്നൽ നൽകി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് പി.വി അനുഷയാണ് ബജറ്റ് അവതരിപ്പിച്ചത്. 10,29,94073 രൂപ വരവും, 9,84,33683 രൂപ ചിലവും, 28,10,390 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ജനകീയ ബജറ്റാണ് അവതരിപ്പിച്ചത്. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ശ്രീലത പി.എം, സന്തോഷ് കുന്നുമ്മൽ, പി.വി ഷാനി എന്നിവർ സംസാരിച്ചു. സെക്രട്ടറി സാബിത പി സ്വാഗതം പറഞ്ഞു.
.

.
ഹൈലൈറ്റ്സ്
ഉല്പാദന മേഖലയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 68 ലക്ഷം രൂപയും, നെൽ കൃഷി, മഞ്ഞൾ കൃഷി, ഇടവിള കൃഷി എന്നിവക്കായി 15.50 ലക്ഷം രൂപയും, ക്ഷീര മേഖലയിൽ 51 ലക്ഷം രൂപയും മൽസ്യ മേഖലയിൽ 2.25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി 29 ലക്ഷം രൂപയും തിരുവങ്ങൂർ ആരോഗ്യ കേന്ദ്രത്തിൻ്റെ വികസനത്തിനായി 66.7 ലക്ഷം രൂപയും പശ്ചാത്തല വികസനത്തിനായി 45 ലക്ഷം രൂപയും ഭവന നിർമാണത്തിന് 3.75 കോടി രൂപയും വനിത, ശിശു, വയോജന ക്ഷേമത്തിനായി 40.64 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 36.95 ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിനായി ഒരു കോടി പതിനാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയും പദ്ധതിക്കായി പത്ത് ലക്ഷം രൂപയും അതിദാരിദ്ര്യ നിർമാർജ്ജന വകയിരുത്തിയിട്ടുണ്ട്.
.

.
സർക്കാരിൻ്റെ പ്രത്യേക അനുമതിയിലൂടെ ലക്ഷ്യമിടുന്ന പദ്ധതികൾ;
- 1. പൈതൃക തീരം ടൂറിസം കോറിഡോർ പദ്ധതി പന്തലായനി ബ്ലോക്ക് പഞ്ചായത്തിലെ 5 ഗ്രാമ പഞ്ചായത്തുകളിലും ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പടുത്തി പൈതൃകതിരം ടൂറിസം പദ്ധതി നടപ്പാക്കാൻ വിഭാവനം ചെയ്യുന്നു.
- 1. സൂക്ഷ്മ സംരംഭങ്ങൾ: കുടുംബശ്രീ യൂണിറ്റുകൾക്ക് ലഘു ഭക്ഷണ ശാലകൾ, നാടൻ ഉത്പന്നങ്ങളുടെ വിപണ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കുന്നു. ഇത് പ്രാദേശിക സാമ്പത്തിക വികസനത്തിന് ആക്കം
- 2. ഹോം സ്റ്റേ സംസ്കാരം: ടൂറിസം കേന്ദ്രങ്ങളുമായി സാധാരണക്കാരുടെ വീടുകളിൽ ഹോം സ്റ്റേ കൾ ആരംഭിക്കുന്നതിലൂടെ വരുമാന വർദ്ധനവ് ഉണ്ടാക്കാൻ സാധിക്കുന്നു.
- 3. തൊഴിൽ അവസരങ്ങൾ : ടൂർ ഗൈഡുകൾ, ഡ്രൈവർമാർ, ബോട്ട് ഓപ്പറേറ്റർമാർ, കരകൗശല വിദഗ്‌ധർ എന്നിങ്ങനെ വിവിധ മേഖലയിൽ യുവാക്കൾക്കു തൊഴിൽ ലഭിക്കുന്നു.
- 4. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം: ടൂറിസം കോറിഡോർ വരുന്നതോടെ പശ്ചാത്തല സൗകര്യങ്ങൾ വർധിക്കുന്നു. അതോടൊപ്പം ഇട റോഡുകൾ ബി.എം & ബി.സി നിലവാരത്തിൽ നവീകരിക്കപ്പെടും.
- 5. പൊതുഇടങ്ങളുടെ സൗന്ദര്യവൽക്കരണം സംരക്ഷണം: തോടുകളുടെയും, പുഴയോരങ്ങളുടെയും സ്ട്രീറ്റ് ലൈറ്റുകൾ, വിശ്രമ കേന്ദ്രങ്ങൾ, ശുചിമുറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുന്നു.
- 6. ചരിത്ര സ്മാരകങ്ങളുടെ വിണ്ടെടുപ്പ് പരിപാലനം: അരിക്കുളത്തെ മാണി മാധവ ചാക്യാർ മ്യൂസിയം, മൂടാടിയിലെ കേളപ്പജി മ്യൂസിയം, ലൈറ്റ് ഹൗസ്, ചേമഞ്ചേരി കഥകളി വിദ്യാലയം എന്നിവ ആകർഷകമാക്കുകയും നാടൻ കലകളുടെ പരിശീലനവും പുനരുജ്ജീവനവും സാധ്യമാവുന്നു.
- 7. ഭക്ഷ്യ ടൂറിസം : മലബാറിലെ തനതു രുചികൾ ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നു.
- 8. കണ്ടൽ കാടുകളുടെ സംരക്ഷണം : ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി പുഴ തീരങ്ങളിലെ കണ്ടൽക്കാടുകൾ വിനോദ സഞ്ചാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും പരിപാലനവും സാധ്യമാക്കുന്നു.

- 3. അന്താരാഷ്ട്ര ബന്ധങ്ങൾ : കാപ്പാടിൻ്റെ ബ്ലൂ ഫ്ലാഗ് പദവിയോടൊപ്പം മറ്റു ടൂറിസം കേന്ദ്രങ്ങളും ദേശീയ നിലവാരത്തിലേക്ക് ഉയരുകയും ടൂറിസം
- ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു. മൂടാടി പഞ്ചായത്തിലെ ഉരുപുണ്യകാവ്, മുചുകുന്ന് കോട്ട, പൊയിൽകാവ് ക്ഷേത്രം എന്നിവ തീർത്ഥാടന ടൂറിസം മേഖലയായി വികസിപ്പിക്കാൻ കഴിയും.
- 10. സ്ത്രീ ശാക്തികരണം: ടൂറിസം സംരംഭങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ സ്വാശ്രയത്തിന് വഴിയൊരുക്കുന്നു.
- 11. പന്തലായനി ലിറ്ററേച്ചർ ഫെസ്റ്റിവൽ: KLF മോഡൽ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ പന്തലായനി ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്ന പേരിൽ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു. ഇതിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ച, സാംസ്‌കാരിക ഉണർവ്, വിദ്യാഭ്യാസപരമായ മികവ് എന്നിവ ഉറപ്പുവരുത്താൻ സാധിക്കുന്നു.
- III. ഹരിത ഗ്രാമം പദ്ധതി: 5 ഗ്രാമ പഞ്ചായത്തുകളെ കോർത്തിണക്കി ഹരിതഗ്രാമം പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ഇത് ഒരു സമ്പൂർണ മാലിന്യ മുക്ത കാർബൺ ന്യൂട്രൽ പ്രദേശം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ മാലിന്യമുക്തമാക്കുക, ജൈവ അജൈവ മാലിന്യ സംസ്കരണം പരിപൂർണമാക്കുക, സാർവത്രിക വന വൽക്കരണം എന്നിവ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു.



