KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് 3 പേരെ വെട്ടി

.

കോഴിക്കോട് താമരശ്ശേരി ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവത്തിനിടെ തർക്കം. സംഭവത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കാവിലെ ഉത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് കൈവിട്ടുപോയത്. ഇന്നലെ രാത്രി 7.30 നാണ് സംഭവം. ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറമെ നിന്നും ആളുകളെ വരുത്തി ആക്രമണം നടത്തുകയായിരുന്നു. കാവിലെ ശൂലവും കോമരത്തിന്റെ വാളും ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്.

 

വാളുകൊണ്ടുള്ള വീശലിൽ രണ്ടു പേർക്ക് വയറിന് മുറിവേറ്റു. ഒരാളുടെ തലയിലാണ് മുറിവേറ്റത്. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മൂന്ന് സ്ത്രീകൾക്കും പരുക്കേറ്റു. താമരശ്ശേരി ഇരട്ടക്കുളങ്ങര കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46), വിനോദ് (49), ബിജില (38), പുഷ്പ (45), കല്യാണി (54) എന്നിവർക്കാണ് പരുക്കേറ്റത്. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്

Advertisements
Share news