KOYILANDY DIARY.COM

The Perfect News Portal

പശ്ചിമേഷ്യൻ സംഘർഷം; ഹോങ്കോങ്ങിൽ നിന്ന് സൗദിയിലേക്ക് പോയ ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു

.

പശ്ചിമേഷ്യൻ സംഘർഷം, ചരക്കുകപ്പൽ കൊല്ലത്ത് അടുപ്പിച്ചു. ഹോങ്കോങ്ങിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോയ കപ്പലാണ് തീരത്തടുപ്പിച്ചത്. നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് കപ്പലടിപ്പിച്ചത്. കൊല്ലം തുറമുഖത്ത് വെസലും അടുപ്പിച്ചു. ചൈനയിൽ നിർമ്മാണം പൂർത്തിയാക്കി സൗദിയിലേക്ക് കൊണ്ടുപോകുന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്. സാഖി വിഷൻ എന്ന വെസലാണ് തുറമുഖത്ത് അടുപ്പിച്ചത്.

 

അതേസമയം, ലക്ഷ്യം കാണുന്നതുവരെ ഇറാനിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇനിയും യു എസ് സൈനികർ കൊല്ലപ്പെടാമെന്ന് ട്രംപ് പറഞ്ഞു. നേരത്തെ യു എസ് സൈനികരിൽ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു.

Advertisements

 

മിഡിൽ ഈസ്റ്റിൽ യുദ്ധഭീഷണി നേരിടുന്നതിനിടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റമാണുണ്ടായത്. യു എസ് – ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ ആഗോള സാമ്പത്തിക വിപണികൾ തകർച്ചയിലേക്ക് കൂപ്പുകുത്തി. തുറമുഖ–ലോജിസ്റ്റിക് ഓഹരികൾ കനത്ത തിരിച്ചടി നേരിട്ടു. മിഡിൽ ഈസ്റ്റിലെ യുദ്ധമേഘങ്ങൾ കനത്തതോടെ ഇന്ത്യൻ ഓഹരി വിപണിയിലും ശക്തമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Share news