KOYILANDY DIARY.COM

The Perfect News Portal

കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. കക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ ധാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ഫെബ്രുവരി 28, മാർച്ച് 1 എന്നീ ദിവസങ്ങളിൽ പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്നും, മാർച്ച് രണ്ടാം തീയതി സംഗീത നൃത്ത ഹാസ്യ വിസ്മയം മെഗാ ഷോയും അരങ്ങേറുന്നു. മാർച്ച് മൂന്നാം തീയതി പള്ളിവേട്ടയും മാർച്ച് നാലാം തീയതി കുളിച്ചാറാട്ടും മഹാപ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.
Share news