KOYILANDY DIARY.COM

The Perfect News Portal

കെഎസ്ആര്‍ടിസിയ്ക്ക് 73.50 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

.

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

 

പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവെച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെഎസ്ആര്‍ടിസിയ്ക്ക് ലഭ്യമാക്കിയത്.

Advertisements

 

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 8,619 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി കോര്‍പ്പറേഷന് ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5,002 കോടി രൂപയും. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് 13,621 കോടി രൂപയാണ് കോർപറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ 1,467 കോടി രൂപ മാത്രമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

Share news