KOYILANDY DIARY.COM

The Perfect News Portal

അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരുക്ക്

.

അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് യുവാവിന് പരിക്കേറ്റു.
അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആണ് സംഭവം. മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂർ മനയിൽ വിവേക് (26) നാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രാവിലെ ഒൻപത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം.

 

 

അക്കിക്കാവ് കാർത്തികേയൻ എന്ന ആന വിവേകിനെ തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. പരുക്കേറ്റ വിവേകിനെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.

Advertisements

 

Share news