KOYILANDY DIARY.COM

The Perfect News Portal

വലിയങ്ങാടിയിൽ സ്ലാബ്‌ തകർന്നുവീണ്‌ അപകടം; കെട്ടിടം ഒഴിപ്പിക്കാൻ നടപടി തുടങ്ങി

.

കോഴിക്കോട്‌ വലിയങ്ങാടിയിൽ സ്ലാബ്‌ തകർന്നുവീണ്‌ അപകടമുണ്ടായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിപ്പിക്കാൻ കോർപറേഷൻ നടപടി ആരംഭിച്ചതായി മേയർ ഒ സദാശിവൻ. സാങ്കേതിക വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടം ശോച്യാവസ്ഥയിലാണെന്ന് കണ്ടെത്തി. കെട്ടിടത്തിലെ കടകളിൽ നിന്ന് വസ്തുവകകൾ നീക്കം ചെയ്ത് മുറി ഒഴിയാനാണ്‌ കോർപറേഷൻ സെക്രട്ടറി എൻ കെ ഹരീഷ് നിർദേശം നൽകിയിരിക്കുന്നത്‌. അപകടം നടന്ന കെട്ടിടത്തിൽ നോട്ടീസും പതിച്ചിട്ടുണ്ട്.

 

Share news