KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ MDMA വേട്ട: 12 ഗ്രാം MDMAയുമായി യുവാവിനെ പോലീസ് പിടികൂടി

.
കൊയിലാണ്ടി മുത്താമ്പി റോഡ് അണ്ടർപ്പാസിനു സമീപം 12 ഗ്രാം MDMAയുമായി യുവാവിനെ പോലീസ് പിടികൂടി. കന്നൂർ സ്വദേശി പറക്കുത്താഴ വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ അതുൽ കൃഷ്ണ (36) ആണ് പിടിയിലായത്. മുത്താമ്പി റോഡിൽ അണ്ടർപ്പാസിനടുത്തുനിന്നുമാണ് യുവാവിനെ പിടികൂടിയത്. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷ് ടി IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസും, ജില്ലാ ഡാന്‍സാഫ് സ്‌കോഡും, പേരാമ്പ്ര DYSP സ്കോഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
.
.
കൊയിലാണ്ടി സി ഐ സുമിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുജിലേഷ്, വൈശാഖ്, എസ് .സി. പി.ഒ. അനീഷ് മെഡോളി,നിഖിൽ, വിനീഷ് എന്നിവരും സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ. മനോജ് രാമത്ത്, എഎസ്‌ഐമാരായ ബിനീഷ് വി.സി, ഷാജി വി.വി, എസ്.സി.പി.ഒ. മാരായ  വിനീഷ് തയ്യുള്ളതിൽ,ശോഭിത്ത് ടി.കെ. സിഞ്ചു ദാസ്, ജയേഷ്, ലിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 
Share news
error: Content is protected !!