KOYILANDY DIARY.COM

The Perfect News Portal

ചെറിയമങ്ങാട് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം മാർച്ച് 8 മുതൽ15 വരെ

.

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര മഹോത്സവം മാർച്ച് 8 മുതൽ 15 വരെ ആഘോഷിക്കും. മാർച്ച് 8 രാവിലെ 5.30 ന് കൊടിയേറ്റം. രാത്രി 7.30 ന് വാളകം കൂടൽ. മാർച്ച് 9 രാത്രി 7 .30 ന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ പ്രഭാഷണം. മാർച്ച് 10 രാത്രി 7.30 ന് പ്രഭാഷണം പ്രമോദ് ഐക്കരപ്പടി. മാർച്ച് 11 രാത്രി 7.30 ന് കഥകളി. മാർച്ച് 12 രാത്രി 7.30ന് വില്ലടിച്ചാൻ പാട്ട്, രാത്രി 9.30 ന്സ്മൃതിലയം ഗാനമേള, എടപ്പാൾ വിശ്വനാഥ്.

 

മാർച്ച് 13ന് ചെറിയ വിളക്ക്. രാത്രി 7.30ന് തായമ്പക ചിറക്കൽ നിധീഷ്, രാത്രി 9.30ന് നാടൻ പാട്ട്, മാർച്ച് 14 ന് വലിയ വിളക്ക്. വൈകിട്ട് 4 മുതൽ ആഘോഷ വരവുകൾ, വൈകുന്നേരം 5 ന് ശീവേലി. രാത്രി 7.30 ഇരട്ട തായമ്പക, രാജപ്പൻ മാരാർ, ചെറുതാഴം വിഷ്ണു രാജ്, രാത്രി 9.30 പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേള. രാത്രി. 1.20 ന് നാന്ദകം എഴുന്നളളിപ്പ്, മാർച്ച് 15.ന് താലപ്പൊലി. രാത്രി 7 മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പ് നാന്ദകത്തോടു കൂടി, ഉത്സവം സമാപനം.

Advertisements
Share news