മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ‘മലബാർ ഹോം ഷോപ്പി’ പ്രവർത്തനമാരംഭിച്ചു
മൂടാടി: മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ‘മലബാർ ഹോം ഷോപ്പി’ പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി അഖില ഷോപ്പിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം നസീർ അധ്യക്ഷത വഹിച്ചു.

അരണ്യ ചെയർമാൻ വി. കെ ജാബിർ, വാർഡ് മെമ്പർ പപ്പൻ മൂടാടി, കോളേജ് വൈസ് പ്രിൻസിപ്പൽ ഷാഹിറ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കോളേജിൽ വെച്ച് വിപുലമായ ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. അരണ്യ ആയുർവേദ വൈദ്യശാലയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഗുണമേന്മയുള്ള ആയുർവേദ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘മലബാർ ഹോം ഷോപ്പി’ കോളേജിൽ സജ്ജമാക്കിയിരിക്കുന്നത്. അരണ്യ ആയുർവേദ വൈദ്യശാലയുടെ പ്രതിനിധികളും കോളേജ് അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.




